02:03am 30 April 2026
NEWS
പ്രണയത്തിൽ നിന്നും പിന്മാറിയതിന്റെ പേരിൽ മൂന്നു കുട്ടികളുടെ അമ്മയെ ബലാത്സം​ഗം ചെയ്ത് കൊലപ്പടുത്തിയ കാമുകൻ അറസ്റ്റിൽ

05/02/2025  09:51 AM IST
nila
പ്രണയത്തിൽ നിന്നും പിന്മാറിയതിന്റെ പേരിൽ മൂന്നു കുട്ടികളുടെ അമ്മയെ ബലാത്സം​ഗം ചെയ്ത് കൊലപ്പടുത്തിയ കാമുകൻ അറസ്റ്റിൽ

ബെംഗളുരുവിലെ കാൽക്കെരെ തടാകക്കരയിൽ  ഇരുപത്തിയെട്ടുകാരിയായ ബം​ഗ്ലാദേശ് സ്വദേശിനിയുടെ മൃതദേ​ഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബെംഗളുരു സ്വദേശിയായ മുദുക്കപ്പ എന്നയാളാണ് അറസ്റ്റിലായത്. യുവതി പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിലെ പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് യുവതിയുടെ മൃതദേഹം കാൽക്കെരെ തടാകത്തിന് സമീപത്ത് കണ്ടെത്തിയത്. 

പരിശോധനയിൽ ഇവർ ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. തലയിൽ കല്ല് കൊണ്ട് അടിയേറ്റ പാടുകളുമുണ്ടായിരുന്നു. വിശദമായി അന്വേഷിച്ചപ്പോഴാണ് ഇവർക്ക് മുദുക്കപ്പയുമായി സൗഹൃദമുണ്ടായിരുന്നു എന്ന് തെളിഞ്ഞത്. സംഭവശേഷം മുദുക്കപ്പയെ കാണാനില്ലായിരുന്നു. മുദുക്കപ്പയുടെ കോൾ റെക്കോഡുകൾ അടക്കം പരിശോധിച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുറ്റം സമ്മതിച്ച മുദുക്കപ്പ, ഇവർ പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് മൊഴി നൽകി. 

യുവതിയെ വിളിച്ച് വരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നും അതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റിപബ്ലിക് ദിന പരേഡിന് തയ്യാറെടുക്കാനായി എത്തിയവരാണ് തടാക തീരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാമമൂർത്തി നഗറിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെന്ന് നേരത്തെ പൊലീസ് വിശദമാക്കിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img