02:19am 08 November 2026
NEWS
കനിവായി പെയ്തിറങ്ങി യൂത്ത് ഫോറംഖത്തർ
30/03/2025  05:27 AM IST
nila
കനിവായി പെയ്തിറങ്ങി യൂത്ത് ഫോറംഖത്തർ

ദോഹ: കാരുണ്യത്തിന്റെ മാസമായ റമദാനിലെ പുണ്യ ദിനങ്ങളിൽ സഹജീവികളുടെ  ആവശ്യം മനസ്സിലാക്കി  കരുണയുടെ കൈകളുമായി യൂത്ത് ഫോറം പെയ്തിറങ്ങുക തന്നെയായിമാറി , ശമ്പളം കിട്ടാതെ പ്രയാസം അനുഭവിക്കുന്ന ആളുകൾ , ബോട്ട് തൊഴിലാളികൾ , കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾ തുടങ്ങി ആളുകൾക്കുള്ള 4402 ഓളം ഇഫ്താർ കിറ്റുകൾ ആണ് യൂത്ത് ഫോറം പ്രവർത്തകർ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തിയത്. പ്രവർത്തകർ പല തുള്ളി പെരുവെള്ളം പോലെ സ്വരൂപ്പിച്ച തുകയും , കൂടാതെ മലബാർ ഗോൾഡ് ,CIC , women India എന്നിവരുമായി സഹകരിച്ചുകൊണ്ടും ആണ് ഇത്രയും കിറ്റുകൾ വിതരണം നടത്താൻ കഴിഞ്ഞത് ,105 ഓളം ആളുകൾക്ക് സുഹൂർ കിറ്റ് വിതരണവും 31 ആളുകൾക്ക് 1 മാസത്തേക്ക് ഉള്ള റമദാൻ ബോക്സ് വിതരണവും നടത്തുക യുണ്ടായി.
സേവന പ്രവർത്തനങ്ങൾക്ക് യൂത്ത് ഫോറം വൈസ് പ്രസിഡൻ്റ് ആരിഫ്, ജനസേവന വിഭാഗം കോ ഓർഡിനേറ്റർ അഫ്സൽ , വോളണ്ടിയർ വൈസ് ക്യാപറ്റൻ അമീൻ അർഷാദ്,cec അംഗങ്ങൾ ആയ മാഹിർ മുഹമ്മദ്, റഷാദ് മുബാറക്,റസ്സൽ, മുഹ്സിൻ, കാമിൽ എന്നിവരും ജൻസേവന വിഭാഗം സോണൽ കോ ഓർഡിനേറ്റർമാ രായ ഫായിസ് ഹനീഫ്, ഇർഫാൻ, ജിഷിൻ, താലിഷ് എന്നിവർ നേതൃത്വം കൊടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img