10:56am 10 November 2026
NEWS
യൂത്ത് ഫോറം മെഡിക്കൽ ക്യാമ്പുകൾ സമാപിച്ചു.
10/11/2026  10:17 AM IST
nila
യൂത്ത് ഫോറം മെഡിക്കൽ ക്യാമ്പുകൾ സമാപിച്ചു.


ദോഹ: യൂത്ത് ഫോറം ഖത്തർ, നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആരോഗ്യ ക്യാമ്പയിനിന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പുകൾക്ക്‌ പരിസമാപ്തി.  

നസീം ഹെൽത്ത്‌ കെയറിന്റെ  സി-റിംഗ് റോഡ്, അൽ ഖോർ ബ്രാഞ്ചുകളിലായി നടന്ന മെഡിക്കൽ ക്യാമ്പുകളിൽ നിരവധി പേരാണ്‌ പങ്കെടുത്തത്‌. ഇരു ക്യാമ്പുകളുടെയും ഔദ്യോഗിക ഉദ്ഘാടനം യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ്‌ എം.ഐ അസ്‌ലം തൗഫീഖ് നിർവഹിച്ചു.

നസീം ഹെൽത്ത്‌ കെയർ സീനിയർ അസോസിയേറ്റ് കോർപ്പറേറ്റ് റിലേഷൻസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ പി. അഷ്‌റഫ്‌, യൂത്ത് ഫോറം കേന്ദ്ര വൈസ് പ്രസിഡന്റുമാരായ‌ ബിൻഷാദ് പുനത്തിൽ, റഷാദ്‌ മുബാറക്‌ അമാനുല്ല, യൂത്ത് ഫോറം സ്പോർട്സ് ആൻഡ് ഹെൽത്ത്‌ കൺവീനർ മുഹമ്മദ് ശാകിർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
 ‘Healthy Minds, Active Life, Inspiring Youth’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ‌ ക്യാമ്പയിനിൽ‌ മെഡിക്കൽ ക്യാമ്പുകൾക്ക്‌ പുറമേ ആരോഗ്യ ബോധവൽക്കരണ സെഷനുകൾ, ഹാഫ് മില്യൺ സ്റ്റെപ്പ് ചലഞ്ച്, വെയിറ്റ് ലോസ് ചലഞ്ച് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളിൽ ആരോഗ്യബോധം വളർത്തുക,  മാനസിക-ശാരീരികപരമായ ആരോഗ്യത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്നിവയാണ്‌ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്‌.
ക്യാമ്പുകൾക്ക് വി.കെ ഷനാസ്, മുഅമിൻ ഫാറൂഖ്, മുഹമ്മദ്‌ ഷാദ്, അനസ് കോഴിശ്ശേരി,  അസ്ജദ് അലി, ജിഷിൻ അബൂബക്കർ എന്നിവർ ‌ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img