NEWS
തിരുവനന്തപുരത്ത് യുവാവിനെ താക്കോൽ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി
24/04/2026 07:33 AM IST
nila

തിരുവനന്തപുരത്ത് യുവാവിനെ താക്കോൽ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട എളളുവിള സ്വദേശി രാഹുൽ(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപംവെച്ച് രാഹുലും മറ്റൊരാളുമായി വാക്കുതർക്കമുണ്ടായിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവാവിന് കുത്തേറ്റത്. താക്കോൽ കൊണ്ട് രാഹുലിന്റെ വാരിയെല്ലിനാണ് പ്രതി കുത്തിയത്. ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










