04:55am 26 July 2026
NEWS
ചെങ്ങന്നൂരിൽ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
23/07/2026  07:10 PM IST
NILA
ചെങ്ങന്നൂരിൽ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

 

ചെങ്ങന്നൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിലൂടെ വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് എംപിമാർക്കും നേരെ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷെമീം റാവുത്തർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മിഥുൻ കുമാർ മയൂരം മുഖ്യപ്രഭാഷണം നടത്തി.

അൻസിൽ അസിസ്, രോഹിത് രാമചന്ദ്രൻ, സുബിൻ മാത്യു, ജിതിൻ റോയി, അനു എൽസ, റെജുൽ രാജപ്പൻ, ലിബു വെൺമണി,അജ്മൽ പി.എസ്., , മുഹമ്മദ്‌ ഫയാസ്,സൂരജ്,ബിബിൻ, ഗോപു എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കും ജനാധിപത്യ അവകാശങ്ങൾ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കുമെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ തുടരുമെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.