08:12am 10 November 2026
NEWS
വയനാട് പുനരധിവാസ പണപ്പിരിവ് വിവാദത്തില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ്.
02/07/2025  09:08 PM IST
സണ്ണി ലുക്കോസ്
വയനാട് പുനരധിവാസ പണപ്പിരിവ് വിവാദത്തില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ്.

പിരിച്ചുകിട്ടയതില്‍ നിന്ന് ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പണപ്പിരിവുമായി ബന്ധപ്പെട്ട വാർത്തകള്‍ വ്യാജമാണെന്നും വിവാദം അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിച്ചതാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വാദം. തന്നെ സാമ്ബത്തിക കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നെന്നും രാഹുല്‍ ആരോപിച്ചു. "2 കോടി 40 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. അതില്‍ നിന്നും ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവയ്ക്കാം. സുതാര്യമായാണ് സാമ്ബത്തിക സമാഹരണം നടന്നത്," യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img