08:48am 26 November 2026
NEWS
രാഹുലിന്റെ പേരും ചിത്രവുമുള്ള പോസ്റ്റുകൾക്ക് നിയന്ത്രണം: യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ
26/11/2026  08:17 AM IST
നിയമകാര്യലേഖകൻ
രാഹുലിന്റെ പേരും ചിത്രവുമുള്ള പോസ്റ്റുകൾക്ക് നിയന്ത്രണം: യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പേരോ ചിത്രമോ ഉൾപ്പെട്ട സമൂഹമാധ്യമ പോസ്റ്റുകൾ സ്വയമേവ നിയന്ത്രിക്കപ്പെടുന്നതായി ആരോപിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സംഘടനയുടെ സമൂഹമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി മനു ജെയിനാണ് ഹർജി നൽകിയത്.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ച ചിത്രങ്ങൾ, ജന്മദിനാശംസകൾ, വിവാഹക്ഷണം തുടങ്ങിയ പോസ്റ്റുകൾപോലും മുൻകൂർ അറിയിപ്പോ കാരണം വ്യക്തമാക്കലോ ഇല്ലാതെ ഇന്ത്യയിൽ ലഭ്യമല്ലാതാക്കിയെന്നാണ് ആരോപണം. ആവർത്തിച്ചാൽ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും ലഭിച്ചതായി ഹർജിയിൽ പറയുന്നു.
സ്വയമേവയുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട ഐ.ടി. ചട്ടങ്ങളിലെ ചട്ടം 4(4)-ന്റെ ഭരണഘടനാ സാധുതയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇത്തരം നടപടികൾ അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്നാണ് ഹർജിക്കാരന്റെ വാദം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img