12:08pm 13 November 2026
NEWS
കൊച്ചിൻ കോർപറേഷൻ ഇടപ്പള്ളി സോണൽ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി
16/10/2025  07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിൻ കോർപറേഷൻ ഇടപ്പള്ളി സോണൽ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി

കൊച്ചിൻ കോർപറേഷനിലെ സൂപ്രണ്ട് നെയും റവന്യു ഇൻസ്‌പെക്ടർ നെയും കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി, കൊച്ചി mayor എം. അനിൽകുമാർ ന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി ചേർന്ന് വൻ തുക കൈപ്പറ്റുന്നു എന്നാരോപിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തിയത്, യൂത്ത് കോൺഗ്രസ്‌ തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തി നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെർജസ്സ് അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ച്‌ യുഡിഫ് ചെയർമാൻ ജോസഫ് അലക്സ്‌ ഉദ്ഘാടനം ചെയ്തു, കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ വിനോദ് മാലിയിൽ , വിജയകുമാർ, വിനയകൃഷ്ണൻ, ഭരത് മടവന, വിവേക് സാജു, സനൽ തോമസ്, സിയാദ്, നിബിൻ,  അഷ്‌റഫ്‌, ഷെഫിൻ, ഗ്ലാഡ്വിൻ എന്നീ നേതാക്കളും മറ്റു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും ഈ മാർച്ചിൽ പങ്കെടുതു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img