
ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പ്രചണ്ഡ് 2026’ നേതൃപഠന ക്യാമ്പ്
എ.ഐ.സി. സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്
നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ അധ്യക്ഷത വഹിച്ചു.
ജനാധിപത്യത്തെ തകർക്കുന്ന ശക്തികൾക്കെതിരായ പോരാട്ടങ്ങളിൽ യുവജനങ്ങൾ മുന്നിൽനിന്ന് നേതൃത്വം നൽകണമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി യുവത്വം പോരാട്ടസജ്ജമാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ യുവജനങ്ങളെ രാഷ്ട്രീയമായും സംഘടനാപരമായും കൂടുതൽ സജ്ജരാക്കുന്നതിനുള്ള വേദി കൂടിയാണ് ‘പ്രചണ്ഡ് 2026’ എന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം പി പ്രവീൺ സംസ്ഥാന സെക്രട്ടറിമാരായ മിഥുൻ മയൂരം, ഷമീം റാവുത്തർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. സജീവൻ, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴർമഠത്തിൽ, കെ.പി.സി.സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ, അഡ്വ ഡി നാഗേഷ് കുമാർ, അഡ്വ ജോർജ് തോമസ്, അൻസിൽ അസീസ്, മുഹമ്മദ് ഫയാസ്, എൻ സി രഞ്ജിത്, തുടങ്ങിയവർ പ്രസംഗിച്ചു.
യുവജനങ്ങളിൽ രാഷ്ട്രീയ അവബോധം വളർത്തുന്നതിനും സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും പ്രവർത്തകർക്കിടയിൽ ഐക്യവും നേതൃത്വശേഷിയും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.










