09:36am 13 November 2026
NEWS
മന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവർക്ക് യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവും പാരിതോഷികം പ്രഖ്യാപിച്ചു.
26/02/2026  03:02 PM IST
ചെറുകര സണ്ണിലൂക്കോസ്
മന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവർക്ക് യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവും പാരിതോഷികം പ്രഖ്യാപിച്ചു

 

ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം സമ്മാനമായി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കിയാല്‍ കുഴിമന്തി നല്‍കാം എന്നാണ് കെഎസ്‍യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസും കുഴിമന്തി ഓഫറുമായി രംഗത്തെത്തി.

വീണ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം കൊണ്ടുവന്നാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടല്‍ ഇന്ന് രാഹുല്‍ ഗാന്ധി നിർവ്വഹിക്കുകയാണ്. അത് വാർത്തയില്‍ നിന്ന് മാറ്റാനുള്ള 'കിണർഗോലു' തന്ത്രമെന്നും അബിൻ വർക്കി ആരോപിച്ചു.

ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‍യുക്കാർ ആക്രമിച്ചു എന്നതിന് തെളിവായി ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കണ്ണൂർ റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ല. ഇതോടെയാണ് ദൃശ്യം ഹാജരാക്കാൻ വെല്ലുവിളിയും ചാലഞ്ചുമായി കെഎസ്‍യുവും യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img