03:15am 03 November 2026
NEWS
കൗമാര കലാ കിരീടം തൃശ്ശൂരിന്: കേരള സ്കൂൾ കലോത്സവത്തിൽ തൃശ്ശൂരിന് സ്വർണ്ണക്കപ്പ്
08/01/2025  07:15 PM IST
സണ്ണി ലുക്കോസ്
കൗമാര കലാ കിരീടം തൃശ്ശൂരിന്: കേരള സ്കൂൾ കലോത്സവത്തിൽ തൃശ്ശൂരിന് സ്വർണ്ണക്കപ്പ്

തിരുവനന്തപുരം : അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിലെ പ്രതിഭകൾ സ്വർണ്ണ കപ്പിൽ മുത്തമിടും.കാൽ നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല സ്വർണക്കപ്പ് നേടുന്നത്. 1999ലാണ് തൃശൂർ ഇതിന് മുമ്പ് കിരീടം നേടിയത്.ഇഞ്ചോടിഞ്ച്  നീണ്ട പോരാട്ടത്തിൽ പാലക്കാടിനെയും കണ്ണൂരിനെയും പിന്തള്ളിയാണ് തൃശൂർ  ആറാം കിരീടം എടുക്കുന്നത്.1008 പോയിന്റുമായാണ് സാംസ്കാരിക നഗരി കലാ കിരീടത്തിൽ മുത്തമിടുന്നത്.1007 പോയിന്റ് മായ പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തി.കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാമതായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img