02:20pm 09 November 2026
NEWS
മൂവാറ്റുപ്പുഴയില്‍ MDMA യുമായി യുവാവ് അറസ്റ്റില്‍
25/04/2025  12:24 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മൂവാറ്റുപ്പുഴയില്‍  MDMA യുമായി യുവാവ് അറസ്റ്റില്‍

മൂവാറ്റുപുഴ താലൂക്കില്‍ വെള്ളൂർക്കുന്നം വില്ലേജില്‍ കുര്യൻ മല കരയിൽ മൂത്തേടത്ത് വീട്ടിൽ മിനി രാജു എന്നയാളുടെ വീട്ടിൽ വച്ചാണ് 0.885 ഗ്രാം MDMAയും,  17.62 ഗ്രാം ഗഞ്ചാവ് എന്നിവ കൈവശം സൂക്ഷിച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കണയന്നൂർ താലൂക്ക് തൃക്കാക്കര നോർത്ത് വില്ലേജ് മുട്ടാർ കരയിൽ തുരുത്തുമ്മേൽ വീട്ടിൽ സലിം മകൻ സഫൽ TS (32/25) എന്നയാളെ 8.00 pm മണിക്ക് അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തിട്ടുള്ളതാണ്. പ്രതിയിൽ നിന്നും ഒരു മൊബൈൽ ഫോൺ, 520/- രൂപ, MDMA ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബ് എന്നിവയും പിടിച്ചെടുത്തിട്ടുള്ളതാണ്. പ്രതിയെയും തൊണ്ടിമുതലുകളും കേസ് റെക്കോർഡുകളും തുടർനടപടികൾക്കായി മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറിയിട്ടുള്ളതാണ്.

മൂവാറ്റുപുഴയില്‍ യുവാവ് MDMA യുമായി അറസ്റ്റില്‍
09/05/2025  10:42 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മൂവാറ്റുപുഴയില്‍ യുവാവ്   MDMA യുമായി അറസ്റ്റില്‍

മൂവാറ്റുപുഴ താലൂക്കിലെ മുളവൂർ വില്ലേജിലെ പായിപ്ര കരയിൽ സൊസൈറ്റിപ്പടി ഭാഗത്ത് വച്ച്   പാറച്ചാലിൽ വീട്ടിൽ രാമചന്ദ്രൻ മകൻ അഖിൽ രാമചന്ദ്രൻ ( 29/25) 300 മില്ലിഗ്രാം MDMA സൂക്ഷിച്ചുവച്ച് കൈകാര്യം ചെയ്തത കുറ്റത്തിന് മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ചു.  ഇയാളെ 6.45 AM മണി സമയത്ത് പ്രതിയായി അറസ്റ്റ് ചെയ്ത് ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്. പ്രതിക്ക് നിയമാനുസരണം ജാമ്യം നൽകി വിട്ടയച്ചിട്ടുള്ളതാണ്. കേസ് റെക്കോർഡുകളും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കിയിട്ടുള്ളതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img