NEWS
ചേരാനല്ലൂരിൽ MDMA യുമായി യുവാവ് പിടിയിൽ.
07/11/2025 05:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ചേരാനല്ലൂർ : ചേരാനല്ലൂരിൽ MDMA യുമായി യുവാവ് പിടിയിൽ. ചേരാനല്ലൂർ വിഷ്ണുപുരം വായനശാല റോഡിന് സമീപത്ത് നിന്നും 4.31 gm MDMA , DANSAF പിടികൂടി. കിരൺ പയസ് 42 , തുരുത്തി പറമ്പിൽ , വിഷ്ണുപുരം , ചേരാനല്ലൂർ , എറണാകുളം. എന്നയാളെയാണ് പിടികൂടിയത്. ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെയും മരട് പോലീസ് സ്റ്റേഷനിലെയും രാസ ലഹരി കേസുകളിൽ കിരൺ പ്രതിയാണ്. കിരണിനെതിരെ കൂടുതൽ നിയമനടപടികൾ പോലീസ് സ്വീകരിച്ച് വരുന്നു.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







