
കൊച്ചി : ഗഞ്ചാവുമായി യുവാവ് പിടിയിൽ. അമൽ ജോസി Age-24, പോനാരി ഹൗസ്, എഴുപുന്ന, ആലപ്പുഴ. എന്നയാളാണ് പിടിയിലായത്. . കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം ഇന്നലെ(08.03.25) നഗരത്തിൽ നടത്തിയ സ്പെഷ്യൽ കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീം നെട്ടൂർ ഭാഗത്തു നടത്തിയ പരിശോധനയിലാണ് 2.046 കിലോ ഗഞ്ചാവുമായി പ്രതി പിടിയിലായത്.

(18-03-2025) 12.15 a.m സമയത്ത് എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷും പാർട്ടിയും ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണയന്നൂർ താലൂക്കിൽ പൂണിത്തുറ വില്ലേജിൽ പൊന്നുരുന്നി ദേശത്ത് പൊന്നുരുന്നി- ചളിക്കവട്ടം റോഡിൽ ടി റോഡിന് തെക്കുവശം സ്ഥിതി ചെയ്യുന്ന Highway Garden Apartment ൻ്റെ എതിർവശം സ്ഥിതി ചെയ്യുന്ന കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ ബിൽഡിംഗ് നമ്പർ X XXXVIII/1979 നമ്പർ ബിൽഡിങ്ങിന്റെ ടെറസിൽ വച്ച് 250 g കഞ്ചാവ് കൈവശം വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കണയന്നൂർ താലൂക്ക്, പൂണിത്തുറ വില്ലേജ്, പൊന്നൊരുന്നി ദേശത്ത്, പൂമത്തിങ്കൽ വീട്ടിൽ മുരുകേഷ് പി.പി മകൻ നന്ദു കൃഷ്ണൻ (24/2025) എന്നയാളെ അറസ്റ്റ് ചെയ്തു ഒരു എൻ.ഡി.പി.എസ് കേസ് എടുത്തിട്ടുള്ളതാണ്.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിപിൻ ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്ദ് വി. എം, വിമൽ രാജ്, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന എന്നിവർ ഉണ്ടായിരുന്നു.











