11:09pm 07 November 2026
NEWS
ഗഞ്ചാവുമായി യുവാവ് പിടിയിൽ
09/03/2025  07:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗഞ്ചാവുമായി യുവാവ് പിടിയിൽ

കൊച്ചി : ഗഞ്ചാവുമായി യുവാവ് പിടിയിൽ. അമൽ ജോസി Age-24, പോനാരി ഹൗസ്, എഴുപുന്ന, ആലപ്പുഴ. എന്നയാളാണ് പിടിയിലായത്. . കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം ഇന്നലെ(08.03.25) നഗരത്തിൽ നടത്തിയ സ്പെഷ്യൽ  കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF  ടീം നെട്ടൂർ ഭാഗത്തു നടത്തിയ പരിശോധനയിലാണ് 2.046 കിലോ ഗഞ്ചാവുമായി പ്രതി  പിടിയിലായത്.

കഞ്ചാവുമായി യുവാവ് പിടിയില്‍
18/03/2025  12:36 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കഞ്ചാവുമായി യുവാവ് പിടിയില്‍

 (18-03-2025) 12.15 a.m  സമയത്ത് എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷും പാർട്ടിയും ഓപ്പറേഷൻ ക്ലീൻ സ്‌ലേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണയന്നൂർ താലൂക്കിൽ പൂണിത്തുറ വില്ലേജിൽ പൊന്നുരുന്നി ദേശത്ത് പൊന്നുരുന്നി- ചളിക്കവട്ടം റോഡിൽ ടി റോഡിന് തെക്കുവശം സ്ഥിതി ചെയ്യുന്ന Highway Garden Apartment ൻ്റെ എതിർവശം സ്ഥിതി ചെയ്യുന്ന കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ ബിൽഡിംഗ് നമ്പർ X XXXVIII/1979 നമ്പർ ബിൽഡിങ്ങിന്റെ ടെറസിൽ വച്ച് 250 g കഞ്ചാവ് കൈവശം വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കണയന്നൂർ താലൂക്ക്, പൂണിത്തുറ വില്ലേജ്, പൊന്നൊരുന്നി ദേശത്ത്, പൂമത്തിങ്കൽ വീട്ടിൽ മുരുകേഷ് പി.പി മകൻ നന്ദു കൃഷ്ണൻ (24/2025) എന്നയാളെ അറസ്റ്റ് ചെയ്തു ഒരു എൻ.ഡി.പി.എസ് കേസ് എടുത്തിട്ടുള്ളതാണ്.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിപിൻ ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്ദ് വി. എം, വിമൽ രാജ്, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന എന്നിവർ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img