03:53pm 10 November 2026
NEWS
വില്‍പ്പനയ്ക്കായി കൈവശം വെച്ച രാസലഹരിയുമായി യുവാവ് പിടിയില്‍
19/07/2025  07:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വില്‍പ്പനയ്ക്കായി കൈവശം വെച്ച രാസലഹരിയുമായി യുവാവ് പിടിയില്‍

കൊച്ചി: വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 2.57 ഗ്രാം രാസലഹരിയുമായി പള്ളുരുത്തി ദേവസ്വം പറമ്പ് വീട്ടില്‍ രാഹുല്‍ രമേഷ് (29) തോപ്പുംപടി പൊലീസിന്റെ പിടിയിലായി. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഒപറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അശ്വതി ജിജിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഉമേഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരം തോപ്പുംപടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു എ എല്‍, സബ് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍, എ എസ് ഐ രൂപേഷ് ശ്രീകാന്ത്, എസ് സി പി ഒ എഡ്വിന്‍ റോസ്, സിജു വര്‍ഗ്ഗീസ്, സി പി ഒ ഷഞ്ജീവ്, ഉമേഷ് ഉദയന്‍, ബിബിന്‍ മോന്‍, മുഹമ്മദ് തന്‍സീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചുള്ളിക്കല്‍ ചക്കനാട്ട് ക്ഷേത്രത്തിന് സമീപത്തു നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയുടെ മയക്കുമരുന്ന് വില്‍പ്പന സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img