
പറവൂർ : എക്സൈസ് റേഞ്ച് ഓഫീസ് നോർത്ത് പറവൂർ രാത്രികാല വാഹന പരിശോധനകളുടെ ഭാഗമായി പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിൽ പറവൂർ- ചെറായി റോഡിൽ ചെറായി പാടത്തിൽ നടത്തിയ വാഹന പരിശോധനയിൽ KL-42. L. 1115,Suzuki gixer ബൈക്കിൽ 1.050 kg കഞ്ചാവും,166gm ഹാശിഷ് ഓയിലും,0.19 gm MDMA യും,40 LSD സ്റ്റാമ്പുകളും കടത്തിക്കൊണ്ടു വന്നതിന് കൊച്ചി താലൂക്ക് പള്ളിപ്പുറം വില്ലേജ് ചെറായി ദേവസ്വം- നട കരയിൽ പുതുശ്ശേരി വീട്ടിൽ വർഗീസ് മകൻ എബി വർഗീസ് (33/25) എന്നയാളെ അറസ്റ്റ് ചെയ്തു NDPS CR. 15/2025 ആയി രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്) ശ്യാം മോഹൻ പിഡി, പ്രിവന്റ്റ്റീവ് ഓഫീസർ (ഗ്രേഡ് ) ശ്രീകുമാർ പി കെ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജു വി പി, സിവിൽ എക്സൈസ് ഓഫീസർമാരായ സലാഹുദ്ദീൻ സി കെ, മിഥുൻ ലാൽ എം എസ് എന്നിവർ ഉണ്ടായിരുന്നു.











