08:37am 20 October 2026
NEWS
മാരക ലഹരി മരുന്നുകളായ LSD സ്റ്റാമ്പ്, MDMA, കഞ്ചാവ്,ഹാഷിഷ് ഓയിൽ എന്നിവയുമായി യുവാവ് പിടിയിൽ
18/02/2025  03:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാരക ലഹരി മരുന്നുകളായ  LSD സ്റ്റാമ്പ്, MDMA, കഞ്ചാവ്,ഹാഷിഷ്  ഓയിൽ എന്നിവയുമായി യുവാവ് പിടിയിൽ

പറവൂർ  : എക്സൈസ് റേഞ്ച് ഓഫീസ് നോർത്ത് പറവൂർ രാത്രികാല വാഹന പരിശോധനകളുടെ ഭാഗമായി  പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിൽ പറവൂർ- ചെറായി റോഡിൽ ചെറായി പാടത്തിൽ നടത്തിയ വാഹന പരിശോധനയിൽ KL-42. L. 1115,Suzuki gixer ബൈക്കിൽ 1.050 kg കഞ്ചാവും,166gm ഹാശിഷ് ഓയിലും,0.19 gm MDMA യും,40 LSD സ്റ്റാമ്പുകളും കടത്തിക്കൊണ്ടു വന്നതിന്  കൊച്ചി താലൂക്ക് പള്ളിപ്പുറം വില്ലേജ് ചെറായി ദേവസ്വം- നട കരയിൽ പുതുശ്ശേരി വീട്ടിൽ വർഗീസ് മകൻ എബി വർഗീസ് (33/25) എന്നയാളെ അറസ്റ്റ് ചെയ്തു  NDPS CR. 15/2025 ആയി രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്) ശ്യാം മോഹൻ പിഡി, പ്രിവന്റ്റ്റീവ് ഓഫീസർ (ഗ്രേഡ് ) ശ്രീകുമാർ പി കെ, വനിത സിവിൽ എക്സൈസ് ഓഫീസർ  വിജു വി പി, സിവിൽ എക്സൈസ് ഓഫീസർമാരായ സലാഹുദ്ദീൻ സി കെ, മിഥുൻ ലാൽ എം എസ്  എന്നിവർ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img