06:45pm 09 September 2026
NEWS
ചെങ്ങന്നൂരിൽ 50 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി
29/03/2026  09:21 PM IST
nila
ചെങ്ങന്നൂരിൽ  50 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ  50 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. എറണാകുളം, കണ്ടനാട് സ്വദേശി ജലീൽ
ജോസി ( 3o) നെയാണ് ആർ പി എഫ് ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് പിടികൂടിയത്.റെയിൽവേ സ്റ്റേഷൻ വഴി കന്യാകുമാരിയിലേക്ക് പോകുന്ന വിവേക്    എക്സ്പ്രസ് ഒന്നാമത്തെ  പ്ലാറ്റ്ഫോമിൽ നിന്ന്  പുറപ്പെട്ടശേഷം  സംശയാസ്പദമായ രീതിയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ മേൽപ്പാലത്തിന് സമീപം  കണ്ട ജലിൽ ജോസിനെ പിടി കൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ്ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ഇയാളോടെയൊപ്പം ട്രെയിനിലുണ്ടായിരുന്ന  സഹായി പോലീസിനെ കണ്ട് കടന്നു കളഞ്ഞപ്പോൾ ജലീൽ
  ട്രെയിൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയ തക്കം നോക്കി പെട്ടികളും, ബാഗുകളുമായി പുറത്തിറങ്ങി കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത് ..

ആർ പി എഫ്  ക്രൈം ഇന്റെലിജൻസ് തിരുവനന്തപുരം, ആർ പി എഫ് ചെങ്ങന്നൂർ, ആർ പി എഫ് ഡോഗ് സ്ക്വാഡ്    എറണാകുളം, എക്സൈസ് റേഞ്ച് ചെങ്ങന്നൂർ എന്നിവർ  സംയുക്തമായി നടത്തിയ മിന്നൽ  പരിശോധനയിലാണ് പ്രതി വലയിലായത്. മേഘാലയിലെ ഷില്ലോങ്ഗിൽ  നിന്നും കഞ്ചാവ് വാങ്ങി  റോഡ് മാർഗ്ഗം ന്യൂ ജൽപായിഗുരി റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ നിന്ന് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് തിരിക്കുകയും ചെയ്ത ഇവർ 4 ട്രോളിബാഗിലും, 2 ട്രാവലർ ബാഗിലും ഒളിപ്പിച്ച നിലയിലാണ്  കഞ്ചാവ്  സൂക്ഷിച്ചിരുന്നത്.
 തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസർവ്വ് ചെയ്തു എങ്കിലും സൗകര്യപ്രദമായ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗ്ഗം ലക്ഷ്യസ്ഥാനത്ത് എത്തുകയായിരുന്നു ഉദ്ദേശം. വിപണിയിൽ 25  ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ്  എറണാകുളത്തും പരിസര ജില്ലകളിലും മറിച്ചു വിൽക്കുവാനാണ്   കൊണ്ടുവന്നതെന്ന്  സംശയിക്കുന്നു. 

പ്രതിക്ക് സമാന്തര കേസ്സുകൾ നിലവിലുണ്ടോ എന്നും, കഞ്ചാവ് ഏറ്റുവാങ്ങാൻ വരേണ്ടിയിരുന്ന ആളിനെപ്പറ്റിയും വിശദവിവരങ്ങൾ  അന്വേഷണസംഘം ശേഖരിച്ചു.. പ്രതി ആദ്യമായാണ് കഞ്ചാവ് കൊണ്ടു വന്നത് എന്ന് പറഞ്ഞു എങ്കിലും ഉദ്യോഗസ്ഥർ മുഖവിലക്കെടുത്തിട്ടില്ല.. കഴിഞ്ഞ ദിവസവും ആലുവാ റെയിൽവേ സ്റ്റേഷനിൽ 8 കിലോ കഞ്ചാവുമായി ബംഗാൾ സൗദേശിയെ പിടികൂടിയിരുന്നു..
കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ നൂതന വിദ്യകൾ സ്വീകരിക്കുന്ന പ്രതികളുടെ പല മാർഗ്ഗങ്ങളും അതി വിദഗ്ദമായി ആർ പി എഫ്
 ക്രൈം ഇൻ്റലിജെൻസ് പിടികൂടിയിട്ടുണ്ട്.. പെയിൻ്റ് ബക്കറ്റിനുള്ളിൽ,
ഫ്രൂട്ട് ബാസ്ക്കറ്റിനുള്ളിൽ,ക്രിക്കറ്റ് ബാറ്റിനുള്ളിൽ, പ്ലാസ്റ്റിക്ക് പായക്കെട്ടുകൾക്കുള്ളിൽ, ബാഗ് കെട്ടുകൾ, പഴയതുണിക്കെട്ടിനുള്ളിൽ, പ്ലാസ്റ്റിക്ക് പാത്രത്തിനുള്ളിലും, കമ്പ്യൂട്ടർ സി പി യു
ക്യാബിനറ്റിനുള്ളിലും രഹസ്യമായി കടത്തിക്കൊണ്ടുവന്ന  കഞ്ചാവും, പ്രതികളേയും ആർ പി എഫ്
 പിടികൂടിയിട്ടുണ്ട്.
 ആർ പി എഫ്
 തിരുവനന്തപുരം  ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ 
മുഹമ്മദ് ഹനീഫിൻ്റെ പ്രത്യേക   നിർദ്ദേശത്താൽ 
ആർ പി എഫ്
ഇൻസ്പെക്ടർമാരായ വി.ടി
ദിലീപ് ,ജിപിൻ എ ജെ
 എന്നിവരുടെ  മേൽനോട്ടത്തിൽ ആർ പി എഫ് ക്രൈം 
ഇൻ്റലിജൻസ് ഉദ്യോഗസ്ഥരായ 
ഫിലിപ്സ് ജോൺ,  വിപിൻ. ജി, ചെങ്ങന്നൂർ അർ പി എഫ്
 ഉദ്യോഗസ്ഥരായ എസ്.
ഷാജി, ശ്രീകുമാർ, ഉണ്ണിമായ, ഡയാന ചെങ്ങന്നൂർ എക്സൈസ്സ് ഉദ്ധ്യോഗസ്ഥരായ സജീവ്, ജോഷി, വിഷ്ണു, വിജയലക്ഷിമി എന്നിവടങ്ങിയ സംഘമാണ് പ്രതിയെ   വലയിലാക്കിയത്. 
അടുത്തുവരുന്ന നീയമസഭാ ഇലകഷനോടനുബന്ധിച്ചു നടന്നു വരുന്ന പ്രത്യേക പരിശോധനയിൽ  മാത്രം ആർ പി എഫ്
100 കിലോയിൽ അധികം കഞ്ചാവും, പ്രതികളേയും  ഇതിനകം
പിടിച്ചിരുന്നു. 
നീയമസഭാ ഇലകഷനോടനുബന്ധിച്ചു ട്രെയിനുകളിലും, പ്ലാറ്റ്ഫോമുകളിലും പ്രത്യേക   പരിശോധനകൾ ശക്തമായി തുടരുമെന്നും  ക്രൈം ഇൻ്റെലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ ജെ
അറിയിച്ചു.പ്രതിയെ വിശദമായ മെഡിക്കൽ പരിശോധനക്ക് ശേഷം  കോടതിൽ ഹാജരാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img