04:52pm 11 November 2026
NEWS
വിവാഹത്തിന് പിന്നാലെ കാമുകിയുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ
24/10/2025  08:53 AM IST
nila
വിവാഹത്തിന് പിന്നാലെ കാമുകിയുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: വിവാഹത്തിന് തൊട്ടടുത്ത ദിവസം യുവാവ് പീഡനക്കേസിൽ അറസ്റ്റിലായി. ആലപ്പുഴ അർത്തുങ്കൽ സ്വദേശി അതുൽ നെൽസനാണ് കാമുകിയുടെ പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായത്. വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

 മൂവാറ്റുപുഴയിൽ ബേക്കറി ജീവനക്കാരനാണ് അതുൽ. വിവാഹിതനായ അതുൽ ഭാര്യയുമായി പിരിഞ്ഞു കഴിയവെയാണ് രണ്ടു യുവതികളുമായി പ്രണയത്തിലായത്.ഇതിൽ ഒരു യുവതിയുമായുള്ള വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്. തുടർന്നാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ഗർഭിണിയാണെന്നും കാട്ടി രണ്ടാമത്തെ യുവതി പരാതി നൽകിയത്. എറണാകുളം നോർത്ത് സ്റ്റേഷൻ പിരിധിയിലെ ഹോട്ടലിൽ വച്ചായിരുന്നു പീഡനം.

ആദ്യ ഭാര്യയുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനിയിൽ ഇരിക്കെയാണ് രണ്ടാമതും വിവാഹിതനായതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img