NEWS
പോക്സോ കേസിൽ യുവാവ് പിടിയിൽ
18/08/2026 07:49 PM IST
nila

വെൺമണി:പോക്സോ കേസിൽ യുവാവ് പിടിയിൽ. വെൺമണി സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ലെെംഗിക അതിക്രമം നടത്തി വന്നിരുന്ന ചെങ്ങന്നൂര്‍ പാണ്ടനാട് വില്ലേജിൽ പാണ്ടനാട് വെസ്റ്റിൽ നെടുമാലിൽ വീട്ടിൽ പ്രസന്നൻ മകൻ പ്രജീഷ് ( 21) ആണ് വെൺമണി പോലീസിന്റെ പിടിയിലായത് .പെൺകുട്ടിയുമായി വര്‍ഷങ്ങളായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത പ്രതി പെൺകുട്ടി പോലീസിൽ പരാതി നൽകി എന്ന് അറിഞ്ഞ് ഒളിവിൽ പോകുകയായിരുന്നു.മാവേലിക്കര തഴക്കര ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വെൺമണി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനന്തു എൻ യു ,സിവിൽ പോലീസ് ഓഫീസര്‍മാരായ വിജേഷ് . വി
, ഷിഹാബ് സലാം ,വിശാഖ് തമ്പി എന്നിവര്‍ ഉൾപ്പെട്ട മാന്നാര്‍ സര്‍ക്കിൾ ഇൻസ്പക്ടര്‍ അജീബ്.ഇ
യുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










