02:29am 25 August 2026
NEWS
പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ച്ചയോളം ബലാത്സം​ഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ
17/12/2025  10:47 AM IST
nila
പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ച്ചയോളം ബലാത്സം​ഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

ദുബാർ: പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ച്ചയോളം ബലാത്സം​ഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് സംഭവം. ദുബാർ സ്വദേശിയായ  രഞ്ജിത് പാൽ(22)ആണ് അറസ്റ്റിലായത്. ഡിസംബർ ഒന്നിനാണ് പതിനാറുകാരിയെ വീട്ടിൽ നിന്നും കാണാതായത്. 

പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായതിന്റെ അടുത്ത ദിവസം മാതാപിതാക്കൾ ദുബാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രണ്ടാഴ്ച്ച നീണ്ട അന്വേഷണത്തിനൊടുവിൽ ദുബാർ പ്രദേശത്തുനിന്നും പെൺകുട്ടിയെ കണ്ടെത്തി. തന്നെ തട്ടിക്കൊണ്ടുപോയതും പീഡിപ്പിച്ചതും രഞ്ജിത് പാൽ ആണെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകുകയായിരുന്നു. 

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പൂർത്തിയായ ശേഷം ദുബാർ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img