
ഇന്നേദിവസം എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസിൽ ഇൻസ്പെക്ടർ വിനോദ് ടി എം. ഉം പാർട്ടിയും കൂടി പെട്രോളിംഗ് നടത്തി വരവെ കലൂർ ഭാഗത്ത് നിന്നും മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്ക് കീഴൂർ വില്ലേജ് നെല്ലിക്കൽ വീട്ടിൽ രമേശ്(38/26) എന്നയാളെ 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറസ്റ്റ് ചെയ്യുകയുണ്ടായി. തുടർന്ന് ടിയാനെ ചോദ്യം ചെയ്തതിൽ കുറച്ചു മദ്യം ടിയാന്റെ വീട്ടിൽ ഉള്ളതായും പറഞ്ഞതിനെ തുടർന്ന് ടിയന്റെ വൈപ്പിനിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ പന്ത്രണ്ട് ലിറ്റർ മദ്യം കൂടി കണ്ടെടുക്കുകയുണ്ടായി.നാളെ ഡ്രൈ ഡേ ആയതിനാൽ വിൽപ്പനക്കായി മേടിച്ച് മദ്യമാണ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ടിയാന്റെ പക്കൽ നിന്നും മൊത്തം 42 ലിറ്റർ മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുള്ളതാണ്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർഥ് എസ്, പ്രവീൺകുമാർ വി. എച്ച് വനിതാ സിവിൽ എക്സൈസ് ഓഫീസർ രംഗീല കെ.ആർ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണുകുമാർപ്രിവന്റ്റ്റീവ് ഓഫീസർ സാബു സി. ജി എന്നിവർ പങ്കെടുത്തു.
Photo Courtesy - Google






