07:50pm 04 September 2026
NEWS
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി ലോഡ്ജിൽ കൂടെ താമസിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ
18/09/2025  08:26 AM IST
nila
 ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി ലോഡ്ജിൽ കൂടെ താമസിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ലോഡ്ജിൽ കൂടെ താമസിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ. പുല്ലൂർ കൊടവലത്തെ കെ. ദേവനന്ദനാണ് വളപട്ടണം പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി ഇയാൾ കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് താമസിച്ചത്.

ലോഡ്ജിൽ ഒപ്പം താമസിച്ചതിന് പിന്നാലെ യുവാവ് വിവാഹവാഗ്ദാനത്തിൽനിന്ന്‌ പിൻവാങ്ങിയിരുന്നു. ഈ വിഷമത്തിന് പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിനു പിന്നാലെയാണ് യുവാവ് അറസ്റ്റിലായത്. 

സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. ലോഡ്ജിൽനിന്ന്‌ തിരികെ വീട്ടിലെത്തിയ പെൺകുട്ടി വിവാഹത്തെക്കുറിച്ച് വീണ്ടും പറഞ്ഞപ്പോൾ തയ്യാറല്ലെന്ന് യുവാവ് പറഞ്ഞ വിഷമത്തിലാണ് വിഷം കഴിച്ചത്. പെൺകുട്ടി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരിധിയിലാണ് പെൺകുട്ടി താമസിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img