10:47am 14 November 2026
NEWS
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്റെ ഇരുവൃക്കകളും കരളും ഹൃദയവാൽവുകളും ദാനം ചെയ്യും
13/02/2026  05:37 PM IST
nila
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്റെ ഇരുവൃക്കകളും കരളും ഹൃദയവാൽവുകളും ദാനം ചെയ്യും

കൊച്ചി: പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറുന്നു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശികളായ അരുൺ അബ്രഹാമിന്റെയും ഷെറിന്റെയും മകളായ ആലിൻ, റോഡപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു.

കുഞ്ഞിന്റെ ഇരുവൃക്കകളും കരളും ഹൃദയവാൽവുകളും ദാനം ചെയ്യപ്പെടും. ഇരുവൃക്കകളും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പത്ത് വയസ്സുകാരിക്ക് മാറ്റിവെക്കും. കരൾ തിരുവനന്തപുരം കിംസ്ആശുപത്രിയിലേക്കാണ് നൽകുന്നത്. ഹൃദയവാൽവുകൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ദാനം ചെയ്യും. 

കൊച്ചിയിൽ നിന്ന് റോഡുമാർഗം പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക് എത്തിക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img