NEWS
നെടുങ്കണ്ടത്ത് യുവതി മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
10/03/2025 09:28 AM IST
nila

നെടുങ്കണ്ടത്തിനു സമീപം അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി സരസ്വതി (35) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സരസ്വതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ മദ്യപിച്ച് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










