06:07pm 27 September 2026
NEWS
യുവതി ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ
01/09/2025  12:47 PM IST
nila
യുവതി ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷയാണ് മരിച്ചത്. മംഗലാപുരത്ത് ബി.ഫാം വിദ്യാർത്ഥിനിയാണ് ആയിഷ റഷ. മൂന്നു ദിവസം മുൻപാണ് യുവതി ആൺസുഹൃത്ത് ബഷീറുദ്ദീൻ്റെ വീട്ടിലെത്തിയതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട്ടെ ജിമ്മിൽ ട്രെയിനറായിരുന്നു ബഷീറുദ്ദീൻ. ഇയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തതായും ആയിഷയെ മർദ്ദിച്ചതായി സുഹൃത്തുക്കൾ പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇതേ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img