09:42pm 29 May 2026
NEWS
നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ
29/05/2026  12:20 PM IST
nila
 നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പത്ത് സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാലു മാസം മുമ്പാണ് ആകാശ് മോഹനും സാന്ത്രതാരയും വിവാഹിതരായത്. 

പ്രദേശത്ത് അറിയപ്പെടുന്ന നൃത്താധ്യാപികയായിരുന്നു സാന്ദ്രതാര. കൊല്ലം സ്വദേശികളായ രമേശനും താരയും ആണ് മാതാപിതാക്കൾ. കുടുംബം മുമ്പ് പറശ്ശിനിതളിയിൽ താമസിച്ചിരുന്നുവെങ്കിലും പിന്നീട് ബാവുപ്പറമ്പിലേക്ക് താമസം മാറ്റുകയായിരുന്നു. സൂര്യജിത്താണ് സഹോദരൻ. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img