NEWS
യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
13/10/2025 06:43 PM IST
nila

യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മധൂർ ഉളിയത്തടുക്ക ജികെ നഗർ ഗുവത്തടുക്കയിലെ വിൻസന്റ് ക്രാസ്തയുടെ മകൾ സൗമ്യ ക്രാസ്ത (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവതി രാവിലെ എഴുന്നേറ്റില്ല. വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സൗമ്യ തലവേദനയ്ക്ക് സ്ഥിരമായി ചികിത്സ തേടിയിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










