NEWS
യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
11/10/2026 04:29 PM IST
nila

തൃശൂർ: ചാലക്കുടിയിൽ ഭർതൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിയാരം സ്വദേശിനി എമിൽഡ (22) ആണ് മരിച്ചത്. പോട്ട സ്വദേശിയായ ഭർത്താവ് അഫ്സലിന്റെ വീട്ടിലാണ് എമിൽഡയെ അവശനിലയിൽ കണ്ടെത്തിയത്.
ഈ മാസം ആറിനായിരുന്നു സംഭവം. ഉടൻതന്നെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രണ്ടുവർഷം മുമ്പായിരുന്നു എമിൽഡയുടെയും അഫ്സലിന്റെയും വിവാഹം. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഫ്സലിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










