NEWS
കോട്ടയത്ത് മണ്ണിടിച്ചിലിൽ യുവതിക്ക് ദാരുണാന്ത്യം
20/09/2026 09:19 PM IST
nila

കോട്ടയം: വാഗമണിലേക്ക് വിനോദയാത്ര പുറപ്പെട്ട യുവതിക്ക് വഴിമധ്യേ ദാരുണാന്ത്യം. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമാണ് മണ്ണിടിഞ്ഞുവീണ് അപകടമുണ്ടായത്.
തമിഴ്‌നാട്ടിലെ തേനി സ്വദേശിനി സംഗീത അരുൾലാൽ ആണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് പെട്ടെന്ന് മണ്ണിടിഞ്ഞുവീണത്. അപകടത്തിൽപ്പെട്ട മറ്റൊരാളെ രക്ഷപ്പെടുത്താൻ സാധിച്ചു.
വാഗമൺ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സവും നേരിട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










