08:09am 11 November 2026
NEWS

കൊല്ലത്ത് സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

09/09/2025  01:39 PM IST
nila
 കൊല്ലത്ത് സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം.  തൊടിയൂർ സ്വദേശിനി അഞ്ജന (24)യാണ് മരിച്ചത്. കൊല്ലം- തേനി ദേശീയപാതയിൽ ശാസ്താംകോട്ട ഊക്കൻമുക്ക് സ്‌കൂളിന് സമീപം ഇന്നു രാവിലെ പത്തരയോടെയായിരുന്നു അപകടം.

അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടിയതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിൽ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു.

കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കിൽ ക്ലർക്ക് ആയിട്ട് ജോലിക്കെത്തിയത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബർ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് യുവതിയുടെ അപ്രതീക്ഷിത മരണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img