12:24pm 13 November 2026
NEWS
പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ആരോപണം
19/10/2025  06:10 PM IST
nila
പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ആരോപണം

പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന ആരോപണവുമായി കുടുംബം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് മരിച്ച സംഭവത്തിലാണ് യുവതിയുടെ ബന്ധുക്കൾ കരുനാ​ഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ച് രം​ഗത്തെത്തിയത്. ഇന്നു രാവിലെയാണ് ഇരുപത്തിരണ്ടുകാരിയായ ജാരിയത്ത് മരിച്ചത്. 

കരുനാ​ഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നൽകിയ അനസ്തീഷ്യയിൽ പിഴവുണ്ടായെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. പ്രസവം സിസേറിയനായിരുന്നു. അനസ്തീസിയയ്ക്ക്  ഒരു ഡോക്ടറാണ് കരുനാഗപ്പള്ളി ആശുപത്രിയിൽ ഉള്ളത്. ഈ ഡോക്ടർ ഇന്ന് ഇല്ലാതിരുന്നതിനാൽ കുണ്ടറ താലൂക്ക് ആശുപത്രിയിൽനിന്ന് അനസ്തീഷ്യ ഡോക്ടറെ എത്തിച്ചിരുന്നു. തുടർന്ന് പ്രസവശേഷം തിയേറ്ററിൽ നിന്ന് മാറ്റി ഒന്നര മണിക്കൂറിനു ശേഷം യുവതിയുടെ ബിപി കുറഞ്ഞു. എത്ര ശ്രമിച്ചിട്ടും സാധാരണ നിലയിലേക്ക് എത്തിയില്ല. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്നാൽ‌ ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. ആരോ​ഗ്യനില ​ഗുരുതരമായതോടെ  വണ്ടാനത്തേക്ക് റഫർ ചെയ്തതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. 108 ആംബുൻസിലാണ് വണ്ടാനത്തേക്ക് കൊണ്ടു പോയത്. കാർഡിയോ മയോപ്പതിയാകാം മരണ കാരണം. പോസ്റ്റ്മോർട്ടത്തിലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും ആശുപത്രി അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img