02:11am 24 August 2026
NEWS
കൊല്ലത്ത് യുവതി ജീവനൊടുക്കിയ കേസിൽ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ
23/08/2026  06:57 AM IST
nila
കൊല്ലത്ത് യുവതി ജീവനൊടുക്കിയ കേസിൽ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലയമൺ സ്വദേശി രമണനെയാണ് അഞ്ചൽ പൊലീസ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്.

രമണനൊപ്പം താമസിച്ചിരുന്ന 22കാരിയായ സൂര്യയാണ് മരിച്ചത്. ഓഗസ്റ്റ് 10ന് അലയമൺ പുത്തയത്തെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സൂര്യയെ ഗുരുതര പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

സൂര്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രമണനെ അറസ്റ്റ് ചെയ്തത്. രണ്ടുവർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. രമണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുകയും സൂര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.

രമണന്റെ പീഡനത്തിൽ മനംനൊന്താണ് സൂര്യ ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img