11:30am 11 November 2026
NEWS
യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പ്രഥമ അന്തര്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു
27/09/2025  07:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യങ്  മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പ്രഥമ അന്തര്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു
HIGHLIGHTS

അന്തരാഷ്ട്ര സന്നദ്ധ സേവന സംഘടനയായ യങ്  മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പ്രഥമ അന്തര്‍ ദേശീയ സമ്മേളനം മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍  കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുന്നു. സന്തോഷ ജോര്‍ജ്, മാത്തക്കുട്ടി സെബാസ്റ്റ്യന്‍, കെ.സി. സാമുവല്‍, ടി.കെ രമേഷ് കുമാര്‍, ഐ.സി രാജു , ഗോകുലം ഗോപാലന്‍ ,ജോസ് അല്‍ഫോന്‍സ്, ആന്റോ കെ. ആന്റണി,  സുബ്രഹ്മണ്യരാജു ബേട്ടന്‍, കെ. എസ് ബിജു മോന്‍, ജേക്കബ് ചെറിയാന്‍, എം. സ്‌കറിയാച്ചന്‍, ഐസക്ക്  പാലത്തിങ്കല്‍ തുടങ്ങിയവര്‍ സമീപം

കൊച്ചി: കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും അണുകുടുംബങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കേണ്ട സംവിധാനങ്ങളുടെ ആവശ്യകത സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്നും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ പറഞ്ഞു. അന്തരാഷ്ട്ര സന്നദ്ധ സേവന സംഘടനയായ യങ്  മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പ്രഥമ അന്തര്‍ ദേശീയ സമ്മേളനം  കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യങ്  മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഐസക്ക് പാലത്തിങ്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ ചടങ്ങില്‍ ആദരിച്ചു. ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍  മാത്തുക്കുട്ടി സെബാസ്റ്റ്യന്‍, സംഘാടക സമിതി ചെയര്‍മാന്‍ സന്തോഷ് ജോര്‍ജ്ജ്, റീജ്യണല്‍ ചെയര്‍മാന്‍ ജോസ് അല്‍ഫോന്‍സ്, ടി.കെ രമേഷ് കുമാര്‍, ഐ.സി രാജു , ആന്റോ കെ. ആന്റണി, സുബ്രഹ്മണ്യരാജു ബേട്ടന്‍, കെ. എസ് ബിജു മോന്‍, ജേക്കബ് ചെറിയാന്‍, എം. സ്‌കറിയാച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വനിതാ, യൂത്ത് വിഭാഗം സമ്മേളനം  ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന്  (28.09.2025) രാവിലെ 09.30 ന് ബിസിനസ് മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച്  ബിസിനസ് കണക്ട് എന്ന പേരില്‍ നടക്കുന്ന സംവാദത്തില്‍ ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ മാത്യൂസ് , ഇസാഫ് ചെയര്‍മാന്‍ ഡോക്ടര്‍ പോള്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. മാധ്യമ പ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം മോഡറേറ്റര്‍ ആയിരിക്കും. തുടര്‍ന്ന് 11.30 ന് പ്രഥമ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍, സെക്രട്ടറി ജനറല്‍ മാത്തുക്കുട്ടി സെബാസ്റ്റ്യന്‍, ട്രഷറര്‍ ആന്റണി ജോസഫ്, ബുള്ളറ്റിന്‍ എഡിറ്റര്‍ ഡാനിയേല്‍ തോമസ് ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img