NEWS
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാവ് ജീവനൊടുക്കിയ നിലയിൽ
06/02/2025 05:53 PM IST
nila

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാവ് ജീവനൊടുക്കിയ നിലയിൽ. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ (24)ആണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ലോഡ്‌ജ് മുറിയുടെ വാതിൽ പാതി ചാരിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
ആറു മാസങ്ങൾക്ക് മുമ്പ് ആണ് റഷ്യയിൽ മനുഷ്യ കടത്തിൽ അകപ്പെട്ട ഡേവിഡ് മുത്തപ്പൻ നാട്ടിൽ തിരിച്ചെത്തിയത്. ഡേവിഡ് മുത്തപ്പനെ ഇന്നലെ രാത്രി മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വെസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











