NEWS
പള്ളി കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു
28/05/2025 07:12 AM IST
nila

പള്ളി കമ്മിറ്റി സെക്രട്ടറിയായ യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൾ റഹീമാണ് കൊല്ലപ്പെട്ടത്. മംഗളൂരു ബണ്ട്വാൾ ഇരക്കൊടിയിൽ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. നാൽപ്പത്തിരണ്ടുകാരനായ അബ്ദുൾ റഹീമിനെ ബൈക്കിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. മംഗളൂരു മേഖലയിൽ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
പിക്കപ്പ് ഡ്രൈവറാണ് അബ്ദുൾ റഹീം. വാഹനത്തിൽനിന്ന് മണൽ ഇറക്കുന്നതിനിടെയാണ് ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചത്. റഹീമിനൊപ്പം ജോലി ചെയ്യുകയായിരുന്ന കലന്തർ ഷാഫിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലട്ടമജലു അടൂർ പള്ളി സെക്രട്ടറിയാണ് മരിച്ച അബ്ദുൾ റഹീം. സംഭവസ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











