12:22am 08 November 2026
NEWS
പൊലീസിനെ കണ്ടതോടെ യുവാവ് എംഡിഎംഎ പൊതിയോടെ വിഴുങ്ങി
08/03/2025  09:28 AM IST
nila
പൊലീസിനെ കണ്ടതോടെ യുവാവ് എംഡിഎംഎ പൊതിയോടെ വിഴുങ്ങി

കോഴിക്കോട്: പൊലീസിനെ കണ്ടതോടെ യുവാവ് എംഡിഎംഎ വിഴുങ്ങി. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് എംഡിഎംഎ പൊതിയോടെ വിഴുങ്ങിയത്. വയറ്റിലായത് എംഡിഎംഎ ആണെന്ന് ഇയാൾ തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതോടെ പൊലീസുകാർ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തി. ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img