12:04pm 12 August 2026
NEWS
ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് 23കാരനെ കാണാതായി
12/08/2026  06:56 AM IST
nila
ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് 23കാരനെ കാണാതായി

കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് കാണാതായത്. ഇന്നു പുലർച്ചെ 12.30ഓടെയാണ് അപകടം.

മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്താണ് മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞത്. ബാസിലിനൊപ്പം തോണിയിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.

സംഭവമറിഞ്ഞ് നാട്ടുകാരും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ബാസിലിനായി തെരച്ചിൽ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img