11:16pm 20 October 2026
NEWS
റാസൽ ഖൈമയിൽ വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
06/10/2026  07:53 PM IST
nila
റാസൽ ഖൈമയിൽ വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ചെങ്ങന്നൂർ: യുഎഇ  റാസൽ ഖൈമയിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മരിച്ചു. മുളക്കുഴ പെരിങ്ങാല തുണ്ടത്തിൽ സനലിൻ്റെ (സനൽ തുണ്ടത്തിൽ) മകൻ സനത് സനൽ (24 ) ആണ് മരണമടഞ്ഞത്. സംസ്കാരം  ബുധനാഴ്ച  വൈകിട്ട്
 മൂന്നിന് വീട്ടുവളപ്പിൽ നടക്കും. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി ഒൻപതോടെയാണ് അപകടമുണ്ടായത്. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന  സനതിനെ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി പുറകിലൂടെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സനതിനെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളി പുലർച്ചെ നാലു മണിയോടെ  മരിച്ചു.
അമ്മ : സുജ.
സഹോദരൻ: സംഗീത് സനൽ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img