07:22pm 27 July 2026
NEWS
പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു
08/03/2025  12:00 PM IST
nila
പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് ഇയ്യാടൻ ഷാനിദാണ് (28) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 130 ഗ്രാം എംഡിഎംഎയാണ് ഇയാൾ വിഴുങ്ങിയത്. എംഡിഎംഎ പൊതി വിഴുങ്ങിയെന്ന് ഇയാൾ പറഞ്ഞതോടെ പൊലീസ് ഇയാളെ ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതി വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പറഞ്ഞതോടെയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ വയറ്റിൽ നിന്ന് ലഹരി പദാർത്ഥങ്ങൾ കണ്ടെത്തി. വെളുത്ത തരികൾക്കൊപ്പം രണ്ട് കവറുകളാണ് എൻഡോസ്കോപ്പി പരിശോധനയിൽ കണ്ടെത്തിയത്. വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവിൽ ലഹരി ശരീരത്തിൽ എത്തിയതാണോ മരണകാരണം എന്ന് പോസ്റ്റ്‌മോർട്ടത്തിലൂടെയേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന്‌ പൊലീസ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img