NEWS
ആലപ്പുഴ കഞ്ഞിക്കുഴിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ.
08/10/2026 12:11 PM IST
ചെറുകര സണ്ണിലൂക്കോസ്

ആലപ്പുഴ കഞ്ഞിക്കുഴിയിൽ വീട്ടിൽ നിന്ന് എം ഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാർഡ് തെക്കേമഠം വീട്ടിൽ അരുൺകുമാർ(26) ആണ് പിടിയിലായത്.
5.298 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്.
ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് ശരത്,സിവിൽ എക്സൈസ് ഓഫീസർമാരായ ജെ ജയേഷ്,എസ് ജിനു,പ്രിവന്റീവ് ഓഫീസർ എസ് ശ്രീജ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി ജയകുമാർ, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി എ അൻഷാദ്,വി പ്രമോദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് എം ഡി എം എ പിടിച്ചെടുത്തത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











