09:46pm 02 May 2026
NEWS
നിരോധിത മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിന് യുവാവ് അറസ്റ്റില്‍.
19/04/2025  12:22 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നിരോധിത മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിന് യുവാവ് അറസ്റ്റില്‍

എറണാകുളം എക്സൈസ് റേഞ്ചിന്റെ പരിധിയിൽപ്പെട്ട വിവിധ സ്ഥലങ്ങളിൽ പെട്രോൾ ചെയ്തു വരവേ കണയന്നൂർ താലൂക്കിൽ വാഴക്കാല വില്ലേജിൽ പടമുകൾ-പാലച്ചുവട് റോഡിൽ ഉദ്ദേശം 1.5 km ചെല്ലുമ്പോൾ വലത്തോട്ട് തിരിഞ്ഞ് കിഴക്ക്-പടിഞ്ഞാറ് ദിശയിൽ പോകുന്ന മണ്ണാടി-ഓലക്കുഴി റോഡിൽ ഉദ്ദേശം 200 മീറ്റർ യാത്ര ചെയ്തു ടി റോഡിന് ഇടത് വശത്ത് തെക്ക് ദിശയിലായി റോഡരികിൽ സ്ഥിതി ചെയ്യുന്ന TW/PA/50/R6 നമ്പർ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ വച്ച് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജി വി യും പാർട്ടിയും ചേർന്ന് 2.704 ഗ്രാം നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട മെത്താംഫിറ്റമിൻ കൈവശം വച്ച കുറ്റത്തിന് കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ മരുതൂർകുളങ്ങര വടക്കുമുറി ദേശത്ത് ആലുംകടവ് പോസ്റ്റ് ഓഫീസ് പരിധിയിൽ കോയിക്കൽ വീട്ടിൽ സുരേഷ് മകൻ സിദ്ധാർത്ത് എന്നയാളുടെ പേരിൽ ഒരു NDPS കേസെടുക്കുകയും റേഞ്ചിലെ NDPS CR 59/25 ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസറുമാരായ ജിഷ്ണു മനോജ് , ജിബിനാസ് വി.എം , അമൽദേവ് സി ജി, വനിത സിവിൽ എക്സൈസ് ഓഫീസർ റസീന വി ബി, പ്രിവൻ്റീവ് ഓഫീസർ കെ കെ അരുൺ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img