03:08am 08 September 2026
NEWS
ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
06/12/2025  09:39 AM IST
nila
 ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

മാവേലിക്കര: ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 
 മാവേലിക്കര കല്ലുമല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ ഉമ്പർ നാട് മുറിയിൽ പഴയ മിൽമ സെസൈറ്റി ജഗ്ഷന്
സമീപം ഉള്ള വീട്ടിൽ നിന്ന് 32.466 ഗ്രാം എം ഡി എം എയും 2.29ഗ്രാം ഗഞ്ചാവും കൈവശം വച്ച കുറ്റത്തിന് മാവേലിക്കര, തൃപ്പെരുന്തുറ ,പടിഞ്ഞാറെ വഴി സ്വരൂപ് ഭവനത്തിൽ അശോകൻ മകൻ സ്വരൂപ് (33 ) നെ അറസ്റ്റ് ചെയ്ത്  കേസ് എടുത്തു. പ്രതി  സ്വരൂപ് ബാംഗ്ലൂരിൽ നിന്നുമാണ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പാർട്ടി ഡ്രഗ് ആയി  ഉപയോഗിക്കുന്നതിനാണ് എംഡി എം എ എത്തിച്ചതെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.കണ്ടെടുത്ത മയക്കുമരുന്ന് വ്യാവസായിക അളവിലുള്ളതും 20 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽഇത്തരം ന്യൂജൻ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി സംശയിക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ചു വരുന്നുണ്ട്. 


മാവേലിക്കര  എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  സഹദുള്ള പി. എയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജ്, അസ്സി:ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഗോപകുമാർ .ജി , രമേശൻ , പ്രിവന്റീവ്ഓഫീസർ ഗ്രേഡ് മാരായ പ്രവീൺ ബി, അനു . യു സിവിൽ എക്സൈസ് ഓഫീസർമാരായ താജുദ്ദീൻ , ഷഹിൻ ,
  വനിതസിവിൽ എക്സൈസ് ഓഫീസർ ഷൈനി നാരായൺ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.