NEWS
ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച മെത്താംഫെറ്റാമിനുമായി തൃശ്ശൂർ സ്വദേശിയായ യുവാവ് പിടിയിൽ
23/08/2026 08:51 AM IST
nila

പാലക്കാട്: വാളയാറിൽ വാണിജ്യ അളവിലുള്ള മെത്താംഫെറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിൽ. തൃശ്ശൂർ സ്വദേശി ജിതിനെയാണ് അറസ്റ്റ് ചെയ്തത്. ക്രിയാറ്റിൻ ടിന്നിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന മാരുതി എയർബസിലായിരുന്നു ജിതിൻ യാത്ര ചെയ്തിരുന്നത്. വാളയാർ എക്സൈസ് പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന ലഹരിമരുന്ന് കണ്ടെത്തിയത്.
ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച 142 ഗ്രാം മെത്താംഫെറ്റാമിനും ഒരു ഗ്രാം കഞ്ചാവുമാണ് പരിശോധനയിൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മെത്താംഫെറ്റാമിന് ലക്ഷങ്ങൾ വിലവരുമെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










