06:06pm 22 April 2026
NEWS
യുവാവിനെയും യുവതിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
22/04/2026  12:59 PM IST
nila
യുവാവിനെയും യുവതിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി തൊട്ടിൽപാലം മാമ്പിലാട് മലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുറ്റ്യാടി കള്ളാട് പഞ്ചാരപറമ്പത്ത് പരേതനായ രാജന്റെയും ചന്ദ്രിയുടെയും മകൻ അജേഷ് (35), പേരാമ്പ്ര കുയിമ്പിൽ തച്ചർകണ്ടി ശരണ്യ (28) എന്നിവരാണ് മരിച്ചത്. മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവുമരത്തിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ മുതൽ ശരണ്യയെ കാണാതായതായി ഭർത്താവ് രജീഷ് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തൊട്ടിൽപാലം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ശരണ്യക്കു പത്തും ആറും വയസ്സുള്ള രണ്ടു മക്കളുമുണ്ട്. തട്ടാൻകണ്ടിയിൽ ചന്ദ്രന്റെയും ശാന്തയുടെയും മകളാണ് ശരണ്യ. അവിവാഹിതനാണ് അജേഷ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img