11:04pm 13 August 2026
NEWS
പോർച്ചുഗീസ് ഫുട്ബോൾ ക്ലബ്ബിന്റെ അമരത്തേക്ക് ഇന്ത്യൻ യുവ സംരംഭകൻ
12/08/2026  05:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പോർച്ചുഗീസ് ഫുട്ബോൾ ക്ലബ്ബിന്റെ അമരത്തേക്ക് ഇന്ത്യൻ യുവ സംരംഭകൻ

കൊച്ചി: പോർച്ചുഗീസ് ഫുട്ബോളിലെ നാലാം ഡിവിഷൻ ടീമായ ഗ്വാർഡ എഫ്‌സിയുടെ സിഇഒ ആയി ഇന്ത്യൻ യുവ സംരംഭകനായ ജയ് അഗർവാൾ നിയമിതനായി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളിലും നിക്ഷേപം നടത്തിയതിനെത്തുടർന്നാണ് നിയമനം. ലാലിഗ ബിസിനസ് സ്കൂളിൽനിന്നും ഗ്ലോബൽ സ്പോർട്സ് മാർക്കറ്റിംഗിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ജയ് അഗർവാൾ ഏറെക്കാലം യൂറോപ്യൻ ഫുട്ബോൾ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. യൂറോപ്യൻ ഫുട്ബോളിന്റെ ശാസ്ത്രീയ വിശകലനവും താരങ്ങളെ തെരഞ്ഞെടുക്കുന്ന രീതികളും ക്ലബ്ബുകളുടെ പ്രവർത്തനശൈലിയും വർഷങ്ങളായി പിന്തുടരുന്ന ജയ് അഗർവാൾ, ഇന്ത്യയിലെയും ഏഷ്യയിലെയും വളർന്നുവരുന്ന കൗമാര താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പോർച്ചുഗീസ് ക്ലബ്ബിനെ ഏറ്റെടുത്തത്. വർഷങ്ങളായുള്ള ആഗ്രഹമാണ് പൂർത്തീകരിച്ചതെന്നും കഴിവുള്ള യുവ പ്രതിഭകൾക്ക് ഫുട്ബോൾ പഠിക്കുന്നതിന് വിശാലമായ അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ജയ് അഗർവാൾ പറഞ്ഞു. ഇന്ത്യയിലെ നിരവധി കൗമാര താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കണമെന്ന്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img