NEWS
ഏറ്റുമാനൂരിൽ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ
21/11/2026 11:59 AM IST
nila

ഏറ്റുമാനൂരിൽ എംഡിഎംഎയുമായി യുവ ഡോക്ടർ അറസ്റ്റിൽ. ഏറ്റുമാനൂർ അരുണോദയം പാറയിൽ അരുൺ മുരളീധരൻ (38) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 0.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പരിശോധനയുടെ ഭാഗമായി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘവും ഏറ്റുമാനൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.
ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശത്തെ തുടർന്ന് ഡിവൈഎസ്പി കെ.ജി. അനീഷ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി യു. ശ്രീജിത്ത്, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പിടിയിലായ ഡോക്ടർ ഏറ്റുമാനൂരിന് സമീപം സ്വകാര്യ ക്ലിനിക് നടത്തിവരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





