10:18pm 28 August 2026
NEWS
കാറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി യുവദമ്പതികൾ പിടിയിൽ
18/02/2025  08:42 AM IST
nila
കാറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി യുവദമ്പതികൾ പിടിയിൽ

പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച 46 ലിറ്റർ വിദേശ മദ്യവുമായി ദമ്പതികൾ പിടിയിലായി. അട്ടപ്പടി സ്വദേശികളായ പ്രതീഷ്, മീന എന്നിവരെയാണ്  മണ്ണാർക്കാട് കാഞ്ഞിരത്ത് നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന എർടിഗ കാറിൽ നിന്നാണ് വിദേശ മദ്യം പിടിച്ചത്. ഈ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ദമ്പതികൾ കുടുങ്ങിയത്. 

പാലക്കാട് ഐ.ബി അസിസ്റ്റൻഡ് എക്സ്സൈസ് ഇൻസ്പക്ടർ സുരേഷിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വാഹനം പരിശോധിച്ചത്. പിടിയിലായ പ്രതീഷ് നേരത്തെയും ഇത്തരത്തിൽ നിരവധി അബ്‌കാരി കേസുകളിൽ അറസ്റ്റിലായ ആളാണ്. ശിവരാത്രിയോട് അനുബന്ധിച്ച് അട്ടപ്പടിയിലും മറ്റും വിൽപനക്കായാണ് ​ദമ്പതികൾ മദ്യം കടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img