
ദോഹ: വ്യക്തിഗത റിക്രൂട്ട്‌മെന്റുകൾക്ക് കീഴിലുള്ള തൊഴിലാളികൾക്ക് തൊഴിലുടമയെ മാറുന്നതിനുള്ള (Change of Employer) അപേക്ഷകൾ ഇനി 'മെട്രാഷ്' (Metrash) ആപ്പ് വഴി എളുപ്പത്തിൽ സമർപ്പിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുൻ സ്പോൺസറുടെ അനുമതി ലഭിച്ച ശേഷം പൂർണ്ണമായും ഡിജിറ്റലായി ഈ സേവനം പ്രയോജനപ്പെടുത്താം.
മെട്രാഷ് ആപ്പ് തുറന്ന് ഹോം പേജിലെ 'Residences' എന്ന വിഭാഗം തിരഞ്ഞെടുക്കുക. അതിൽ കാണുന്ന 'Change of Employer' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോവുക.
തുടർന്ന് 'Receive' എന്നത് സെലക്ട് ചെയ്ത ശേഷം പ്രവാസിയുടെ ഖത്തർ ഐഡി (QID) നമ്പർ കൃത്യമായി രേഖപ്പെടുത്തണം. അതിനുശേഷം തൊഴിൽ ബന്ധത്തിന്റെ സ്വഭാവം വ്യക്തമാക്കി, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. നൽകിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചതിനു ശേഷം ബാക്കി നടപടികൾ ആപ്പിലെ 'Exhaust Employer Change Approvals' എന്ന സേവനത്തിലൂടെ പൂർത്തിയാക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.










